തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ 22 ശതമാനം കൂടും. ഇന്ന് മുതൽ 2026 മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്.
പ്രതിവാര എയർ ട്രാഫിക് മൂവ്മെന്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു. നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും.
കണ്ണൂർ, കൊച്ചി, ബംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും. വിദേശ നഗരങ്ങളായ ദമ്മാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂർ, മാലെ എന്നിവിടങ്ങളിലേക്കും സർവീസുകൾ വർധിക്കും.
പ്രതിവാര സർവീസുകൾ:
•അബുദാബി – 66
•ഷാർജ – 56
•ദമ്മാം – 28
•കുവൈത്ത് – 24
•മാലെ– 24
•ദുബായ് – 22
• മസ്കത്ത് – 22
•ക്വലാലംപൂർ – 22
• ദോഹ – 20
•സിംഗപ്പൂർ – 14
•ബഹ്റൈൻ – 10
•കൊളംബോ – 08
•റിയാദ് – 06
•ഹാനിമാധൂ – 04
ആഭ്യന്തര സർവീസുകൾ:
•ബംഗളൂരു – 92
•ഡൽഹി – 84
•മുംബൈ – 70
•ചെന്നൈ – 42
•ഹൈദരാബാദ് – 28
•നവി മുംബൈ – 28
•കൊച്ചി – 26
•ട്രിച്ചി – 12
•കണ്ണൂർ – 10
•പുണെ – 08
•മംഗളൂരു – 06